തൃപ്രയാർ :- ലോക ജലദിനത്തിനോടനുബന്ധിച്ച് മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച ജലം ജീവാമൃതം കാമ്പയിൻ പ്രമുഖ സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉൽഘാടനം ചെയ്തു. ലോകം യുദ്ധത്തിന്റേയും, വർഗ്ഗീയതയുടേയും, വംശീയതയുടേയും കെടുതിയിലാകുമ്പോൾ ലോകത്തിന്റെ ആവാസവ്യവസ്ഥ നിശ്ചയിക്കുന്നത് ജലമാണെന്ന് നാം മറന്നുപോകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലീംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് മുഖ്യാതിഥിയായിരുന്നു. മുസ്ലീംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് മുഖ്യാതിഥിയായിരുന്നു. മുസ്ലീംലീഗ് പരിസ്ഥിതി സമിതി ജില്ലാ ട്രഷറർ അൻവർ മേത്തർ പദ്ധതി വിശദീകരണവും, കേരള യൂത്ത് ഫ്രന്റ് സംസാഥന സെക്രട്ടറി കെ.വി.കണ്ണൻ അനുമോദന പ്രസംഗവും നടത്തി.
ലോകത്തിന്റെ ആവാസ വ്യവസ്ഥ ജലമാണ് : ബാലചന്ദ്രൻ വടക്കേടത്ത്

- Advertisement -