- Advertisement -
ചാലക്കുടി : അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ എണ്ണപ്പന തോട്ടത്തിൽ തന്നെ തുടരുന്നു. രണ്ടുദിവസമായി അവശനിലയിലാണ് ആനയെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയത്. പ്ലാന്റേഷൻ തോട്ടത്തിൽ നിന്നും നീങ്ങാനാകാതെ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി. ഇന്നലെ രാവിലെ മുതൽ ആന പ്ലാന്റേഷൻ യാർഡിന് സമീപം തന്നെ കിടക്കുകയാണ്. ആനയ്ക്ക് അവശതകൾ ഉണ്ടെന്ന് വിലയിരുത്തൽ. ആനയെ ചികിത്സിക്കാൻ കോടനാട് നിന്നും മെഡിക്കൽ സംഘം എത്തും. വെറ്ററിനറി ഡോക്ടമാരും ഇന്നെത്തും.