സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ സുദിനയെ അനുമോദിച്ചു

Written by Taniniram1

Published on:

കൊടകര : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്ന് സംസ്കൃതം സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുദിന വി.എസിനെ കെ കെ രാമചന്ദ്രൻ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു. സിപിഐഎം പുതുക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, ഗ്രാമപഞ്ചായത്തംഗം ഫിലോമിന ഫ്രാൻസിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വെളിയത്തുപറമ്പിൽ സുരേന്ദ്രൻ , ഓമന എന്നിവരുടെ മകളും പുതുക്കാട്, തെക്കേ തുറവ് പുളിക്കൽ ലോഹിതാക്ഷൻ മകൻ ദിജിലിൻ്റെ ഭാര്യയുമാണ് സുദിന.

Leave a Comment