- Advertisement -
ഇരിങ്ങാലക്കുട: ശ്രീകൃഷ്‌ണ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒരു കുടുംബത്തിൽ തന്നെയുള്ള മൂന്നു കുട്ടികളുടെ ഏറെ നാളത്തെ വീടെന്ന സ്വപ്‌നം യാഥാർഥ്യമായി. സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കായി സ്നേഹക്കൂട് ഭവന പദ്ധതിയിൽ നാഷണൽ സർവീസ് സ്‌കീം ടെക്‌നിക്കൽ സെൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

പദ്ധതി പ്രകാരം രണ്ടാമത്തെ വീടാണ് മണ്ഡലത്തിൽ നിർമ്മിച്ചു നൽകുന്നത്. മുരിയാട് പഞ്ചായത്തിലെ മുല്ലശ്ശേരി വീട്ടിൽ നിഷക്കും മക്കൾക്കുമാണ് താക്കോൽ കൈമാറിയത്. ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്.

