റോഡുകൾ സഞ്ചാരയോഗ്യമല്ല : നാട്ടുകാരിൽ പ്രതിഷേധം ഉയരുന്നു

Written by Taniniram1

Published on:

പട്ടിക്കാട് : പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന റോഡുകളിൽ പലതും ഇപ്പോൾ സഞ്ചാരയോഗ്യമല്ലാത്ത തരത്തിൽ തകർന്നിരിക്കുകയാണ്. പാണഞ്ചേരി താളിക്കോട് റോഡും കണ്ണാറ പയ്യനം റോഡും പൂർണ്ണമായും തകർന്ന നിലയിലാണ്. റീടാറിംഗ് നടത്താത്തതും യഥാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമാണ് ഇതിനു കാരണം. ഏതു റോഡിന്റെ്റെ കാര്യത്തിലായാലും അധികൃതർ സ്വീകരിക്കുന്ന അനാസ്ഥയ്ക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിൽ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും കാര്യക്ഷമമായി ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

തകർന്നു തരിപ്പണമായ റോഡുകളിലൂടെ വർഷങ്ങളായി ജനങ്ങൾ സഞ്ചാരം തുടങ്ങിയിട്ട്. പഴയ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി ഗുണമേന്മയോടെ സംരക്ഷിക്കാൻ താൽപര്യം കാണിക്കാത്ത അധികൃതർക്കു നേരെയാണ് ജനങ്ങളുടെ രോഷം. റോഡ് നിർമ്മാണത്തിൽ വന്നിട്ടുള്ള പുതിയ സാങ്കേതികവിദ്യകൾ ഇവിടെയും പ്രയോജനപ്പെടുത്തണം. പഞ്ചായത്തിലെ പ്രധാന റോഡുകളെങ്കിലും ബിഎംഎസി നിലവാരത്തിൽ സമഗ്രമായി പുനർനിർമ്മിക്കണം. ടാർ ചെയ്ത റോഡ് വീണ്ടും പൊളിക്കേണ്ട അവസ്ഥയുണ്ടാകരുത്. പൈപ്പുലൈനുകളും വൈദ്യുതിത്തൂണുകളുമൊക്കെ മാറ്റി സ്ഥാപിച്ചും കാനകൾ പണിതും റോഡിന്റെ നിർമ്മാണം നടത്തിയാൽ റോഡുകൾ ഏറെക്കാലം നിലനിൽക്കും. ഇതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാൻ ഭരണാധികാരികൾ മുൻകയ്യെടുക്കണം.

Related News

Related News

Leave a Comment