- Advertisement -
തൃശ്ശൂർ: കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ പുതുവത്സര സമ്മാനമായി വിശ്രമ കേന്ദ്രം തുറന്നു. ‘നഗരസഞ്ചയ’ പദ്ധതിയുടെ ഭാഗമായി 35 ലക്ഷം രൂപ ചെലവിട്ടാണ് മികച്ച സൗകര്യങ്ങളോടു കൂടിയ രണ്ട് നില കെട്ടിടം അയ്യന്തോളിൽ നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്മാസ്റ്റർ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

