- Advertisement -
കൊടുങ്ങല്ലൂർ : മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ ഉജ്ജ്വല രാജൻ്റെ അനുസ്മമരണം നടത്തി മികച്ച ഒരു വനിതാ നേതാവിനെയാണ് നഷ്ടമായതെന്ന് അനുസ്മരണ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ദിരാ ഭവനിൽ നടന്ന അനുസ്മരണ യോഗത്തിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മായാ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . നേതാക്കളായ ടി.എം. നാസർ അഡ്വ. വി.എം. മൊഹിയുദ്ദീൻ, ഇ.എസ് സാബു റസിയ അബു, പി.വി. രമണൻ , കെ. പി സുനിൽകുമാർ, ജോളി ഡിൽഷൻ പി.യു സുരേഷ് കുമാർ , മല്ലിക ആനന്ദൻ , ഡാലി വർഗ്ഗീസ്, കവിത മധു, സാലി ഫ്രാൻസിസ്’ സുലേഖ അബ്ദുള്ള കുട്ടി, പി.കെ. രാജൻ,ഷൈല പ്രകാശൻ എന്നിവർ പ്രസംഗിച്ചു.