Thursday, April 3, 2025

തീരദേശ ഹൈവേ സാമൂഹ്യ പ്രത്യാഘാത പൊതു ഹിയറങ്ങിൽ പ്രതിഷേധം ഇരമ്പി

Must read

- Advertisement -

തൃശൂർ : ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ കാര പുതിയ റോഡ് മുതൽ അഴീക്കോട് വരെയുള്ള 4.5 കീലോമീറ്റർ ദൂരത്തിൽ മാത്രം പരമ്പരാഗതമായി വികസിച്ച മേഖലയിലേക്ക് അലൈയ്മെൻ്റ് മാറ്റി അശാസ്ത്രിയമായി നിർണ്ണയിച്ചത് മൂലം എറിയാട് പഞ്ചായത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ വലിയതാണ്. ഇപ്പോൾ നിലനിൽക്കുന്ന കെട്ടിടങ്ങൾ വ്യാപര സ്ഥാപനങ്ങൾ തുടങ്ങിയവ ജനങ്ങൾ വർഷങ്ങളായി അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് പടുത്തിയർത്തിയതും കാലകാലങ്ങളിലെ സർക്കാരുകൾ നടത്തിയ വികസന പ്രക്രിയയിലുടെ വളർന്നതുമാണ്. ഇത് നിലനിർത്തി കൊണ്ട് തന്നെ ശാസ്ത്രിയമായി അലൈയ്മെൻ്റ് കാര പുതിയ റോഡ് വരെ ഈ ജില്ലയുടെ അതിർത്തിയിൽ നിന്ന് എത്തിചേരുന്ന അതേ മാർഗത്തിലുടെ കടന്ന് പോയാൽ മേൽ സൂചിപ്പിച്ച പ്രദേശങ്ങൾ സംരക്ഷിക്കുവാനും ഒരു വലിയ പ്രദേശത്തെ വികസിതമാക്കുവാനും പാരിസ്ഥിതിക്ക് ഒരോവർഷവും ആഘാതമേൽക്കുന്നത് തടയുവാനും ഒട്ടനവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും കഴിയുന്നതാണ്.

ശാസ്ത്രീയമായി അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതിയുടെയും, മഹല്ല് ഏകോപന സമിതിയുടെയും, അഴീക്കോട് എറിയാട് വ്യവസാർ വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലും, ഈ വ്യാപാരസ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ജീവനക്കാരുടെ നേതൃത്വത്തിലും, വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലും സാമൂഹ്യ പ്രത്യാഘാത പൊതു ഹിയറിംങ്ങ് നടന്ന വേക്കോട് ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനത്തിലും പൊതു ഹിയറിംങ്ങിലും പങ്കെടുത്തുകൊണ്ട് മഹല്ല് ഏകോപനസമിതി പ്രസിഡണ്ട് എ.എ. മുഹമ്മദ് ഇഖ്ബാൽ, തീരദേശ അവകാശ സംരക്ഷണ സമിതി വൈസ്പ്രസിഡണ്ട് Adv. സക്കീർ ഹുസൈൻ, സെക്രട്ടറി സിദ്ദീഖ് പഴങ്ങാട്, ട്രഷറർ എം എ സുലൈമാൻ, ബിൽഡിംഗ് ഓണേഴ്സ് താലൂക്ക് സെക്രട്ടറി ബാലഗോപാൽ, അഴീക്കോട് പുത്തൻപള്ളി മഹല്ല് പ്രസിഡണ്ട് അബ്ദുൽ കരീം, എറിയാട് കടപ്പൂർ മഹല്ല് സെക്രട്ടറി ടി കെ കൊച്ചു ഇബ്രാഹിം, വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് സെക്രട്ടറി അബാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി എറിയാട് യൂണിറ്റ് സെക്രട്ടറി സലാം അയ്യാരിൽ, തൊഴിലാളി നേതാവ് രാജേശ്വരി ധീവരസഭ പ്രസിഡണ്ട് പി കെ ദാസൻ, വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഇബ്രാഹിംകുട്ടി, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

See also  വേനൽക്കാലം : മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് റവന്യൂ മന്ത്രി കെ. രാജൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article