തൃശൂർ : രംഗചേതന നാടക പുരസ്കാരം ലോക നാടക ദിനത്തിൽ പ്രൊഫ. പി ഗംഗാധരന് സമർപ്പിച്ചു. മലയാളത്തിൻ്റെ ആധൂനിക നാടക വേദിയെ രൂപപ്പെടുത്തുന്നതിനുവേണ്ടി പ്രയത്നിച്ച ഗുരുക്കൻമാർക്ക് നൽകി വരുന്ന രംഗചേതന നാടക പുരസ്കാരം ഈ വർഷം ആധൂനിക നാടക വേദിയുടെ ജനകീയവത്കരണത്തിന് കഴിഞ്ഞ അമ്പത് വർഷക്കാലം പ്രവർത്തിച്ച പ്രൊഫ. P ഗാംഗാധരന് ഡോ: കെ.ജി പൗലോസ് സമർപ്പിച്ചു. കേരള സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ പ്രൊഫ.PN പ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ പ്രൊഫ. TA ഉഷാകുമാരി, TK നാരായണദാസ്, ഡോ:CK തോമസ്, ED ഡേവിസ്, ഡോ: ജോയ് പോൾ, ഹബീബ് ഖാൻ, കെ.വി.ഗണേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ബാദൽ സർക്കാർ രചിച്ച “ഹട്ടാമലർ ഒപ്പാരേ” എന്ന ബംഗാളി നാടകത്തിൻ്റെ സ്വതന്ത്ര മലയാള രംഗഭാഷ ” മാറ്റ് ദേശം ‘ കെ വി ഗണേഷിൻ്റെ സംവിധാനത്തിൽ രംഗചേതന പ്രവർത്തകർ അരങ്ങിൽ അവതരിപ്പിച്ചു.
രംഗചേതന നാടക പുരസ്കാരം പ്രൊഫ. പി ഗംഗാധരന് സമർപ്പിച്ചു
Written by Taniniram1
Published on: