- Advertisement -
പട്ടിക്കാട്. ലോക്സഭ തിരഞ്ഞെടുപ്പിൽ കൂട്ടാല 40, 41 ബൂത്തുകളിലെ വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനായി കൂട്ടാലയിൽ പോളിംഗ് ബൂത്ത് അനുവദിക്കണം എന്നാവശ്യപ്പെട്ട് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് ജില്ലാ കളക്‌ടർക്ക് നിവേദനം നൽകി. നിലവിൽ വോട്ടർമാർക്ക് ദേശീയപാത 544 മുറിച്ചുകടന്ന് മുടിക്കോട് മഹാത്മ എൽപി സ്കൂളിൽ എത്തേണ്ട സാഹചര്യമാണുള്ളത്. പ്രദേശത്ത് കാൽനടയാത്ര നിരോധിച്ചിട്ടുള്ളതും ദേശീയപാത അതിതീവ്ര അപകടമേഖലയുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിട്ടുള്ളത്. കൂട്ടാല 40, 41 ബൂത്തുകളിലെ വോട്ടർമാർക്ക് കൂട്ടാല 58-ാം നമ്പർ അങ്കണവാടിയിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും അഭിലാഷ് നിവേദനത്തിൽ ആവശ്യപ്പെട്ടു.