ഇരിങ്ങാലക്കുട : ലിപി പരിഷ്കരണത്തിന്റെ ഭാഗമായി തൃശ്ശൂർ ഡയറ്റ് ന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ അധ്യാപകർക്ക് താളിയോല എന്ന പേരിൽ ഏകദിന പരിശീലന പരിപാടി നടത്തി. എഇഒ ഡോ എം സി നിഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ബിപിസി കെ ആർ സത്യപാലൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ ഡോ സോണിയ വിശ്വം സ്വാഗതം ആശംസിച്ചു.ഡയറ്റ് അധ്യാപകൻ സനോജ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ വി ശ്രീബ, ടി കെ ബിജിൻ, ജി രാധാകൃഷ്ണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Related News