കൂടൽമാണിക്യത്തിൽ താമരക്കഞ്ഞി വഴിപാട് 13ന്

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : കൂടൽമാണിക്യം(KOODAL MANIKYAM) ഭരത ക്ഷേത്രത്തിൽ(BHARATHA TEMBLE) എല്ലാവർഷവും നടത്തി വരാറുള്ള താമരക്കഞ്ഞി (THAMARAKANJI) വഴിപാട് ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ തെക്കേ ഊട്ടുപുരയിൽ താമരക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാട് ഏറെ പ്രസിദ്ധമാണ്. വിചാരിച്ച കാര്യങ്ങൾ സഫലമാകും എന്നൊരു സങ്കല്പമാണ് കൂടൽമാണിക്യ ക്ഷേത്രത്തിൽ താമരമാല വഴിപാട് ഭക്തർ നടത്തുന്നത്. കൂടൽമാണിക്യത്തിലെ മുക്കുടി നിവേദ്യവും(MUKKUDI NIVEDYAM) പ്രശസ്തമാണ്. സകല രോഗങ്ങളിൽ നിന്നും മുക്തി എന്നാണ് ഈ മുക്കുടി നിവേദ്യം. വിദ്യാരംഭത്തോടനുബന്ധിച്ചാണ് ഭക്തർക്ക് മുക്കുടി നിവേദ്യം നൽകുന്നത്. മുക്കൂടി നിവേദ്യം സേവിക്കുന്നതിലൂടെ സകല രോഗങ്ങളിൽ നിന്നും മുക്തി എന്നാണ് ഭക്തരുടെ വിശ്വാസം.

Leave a Comment