സംസ്ഥാനത്തെ പഴക്കം ചെന്ന സ്കൂളുകൾ നവീകരിക്കും

Written by Taniniram1

Published on:

പുല്ലൂറ്റ് : സംസ്ഥാനത്തെ പഴക്കം ചെന്ന സ്കൂൾ കെട്ടിടങ്ങൾ സ്മാർട്ട് കെട്ടിടങ്ങൾ ആക്കി മാറ്റുവാനുള്ള നടപടി എടുക്കുമെന്ന് വി ആർ സുനിൽകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു. ടി ഡി പി യോഗം യുപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അദ്ധ്യക്ഷയായി. വിരമിക്കുന്ന പ്രധാനദ്ധ്യാപിക എൻ വി ഗീത ടീച്ചറെ നഗരസഭ വൈസ് ചെയർമാൻ വി എസ് ദിനൽ, പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഒ.എൻ ജയദേവൻ എന്നിവർ ആദരിച്ചു.

ഇൻ്റർനാഷണൽ ഉൾപ്പെടെ വിവിധ ചെസ് മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ കല്യാണി സിരിനെ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരിയും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നവനീതിനെ മുൻ ചെയർപേഴ്സൺ എം യു ഷിനിജ ടീച്ചറും ജില്ലാ കായിക മത്സരത്തിൽ റോളർ സ്കേറ്റിങ്ങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഓം കൃഷ്ണയെ നഗരസഭ പ്രതിപക്ഷ നേതാവ് ടി എസ് സജീവനും ആദരിച്ചു. കൗൺസിലർമാരായ വി ബി രതീഷ്, അനിതാ ബാബു, യോഗം പ്രസിഡണ്ട് വി ജി സുരേഷ് ബാബു, യോഗം ട്രഷറർ സി ഡി ബുൾഹർ, പിടിഎ പ്രസിഡണ്ട് നിസാം കാസിം, സഹകരണ ബാങ്ക് പ്രസിഡണ്ട് കെ ജി മുരളീധരൻ, കെ.കെ താജ് മാസ്റ്റർ, ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡണ്ട് ടി എസ് സജീവൻ മാസ്റ്റർ, വി വി രവി, കെ.കെ. ഹസീന, ഷെർളി ലാൽ സ്കൂൾ ലീഡർ കുമാരി ആമിന ഫൈസ, എൻ വി ഗീത ടീച്ചർ, കല്യാണി സിരിൻ, നവനീത്, ഓം കൃഷ്ണ എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ സി കെ രാമനാഥൻ സ്വാഗതവും സീനിയർ അദ്ധ്യാപിക ചിത്ര ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.

See also  മദ്യത്തിൽ അഴുകിയ പ്രാണി; യുവാവിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം…

Leave a Comment