Friday, April 4, 2025

ഇരിങ്ങാലക്കുടയിൽ ഇനി ഉത്സവ നാളുകൾ

Must read

- Advertisement -

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ കൊടിയേറ്റ് ഇന്നു നടക്കും. ഇരിങ്ങാലക്കുടയിൽ
ഇനി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവദിനങ്ങളാണ്. രാത്രി 7.30ന് നടക്കുന്ന ആചാര്യവരണത്തിനു ശേഷം 8.10നും 8.40നും മധ്യേയാണ് കൊടിയേറ്റം. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയാണ് കൊടിയേറ്റ് നടത്തുക. തുടർന്ന് കൂടൽമാണിക്യം കൂത്തമ്പലത്തിൽ മിഴാവ് ഒച്ചപ്പെടുത്തൽ, സൂത്രധാരക്കൂത്ത്, നങ്ങ്യാർകൂത്ത് എന്നിവ നടക്കും. അമ്മന്നൂർ കുട്ടൻ ചാക്യാരാണ് തലയിൽ കെട്ടി കൂത്ത് കഴിക്കുക.

കൊടിയേറ്റു മുതൽ ആറാട്ടു വരെ പത്തു ദിവസങ്ങളിലായി ദശാവതാര വർണനയാണ് സൂത്രധാരക്കൂത്തിലൂടെ അവതരിപ്പിക്കുന്നത്. സൂത്രധാരക്കൂത്തിനു ശേഷം വില്വവട്ടത്ത് നങ്ങ്യാർമഠം നങ്ങ്യാർകൂത്ത് നടത്തും. ഐ സി എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ ജി അനിൽകുമാർ സ്പോൺസർ ചെയ്ത അലങ്കാരപ്പന്തൽ, പുഷ്പാലങ്കാരം, ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും ഇന്നു വൈകീട്ട് 6.30ന് നടക്കും. തുടർന്ന് 7 മണിക്ക് പ്രവാസി വ്യവസായി നിസാർ അഷറഫ് സ്പോൺസർ ചെയ്യുന്ന പള്ളിവേട്ട ആൽത്തറ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടക്കും. തുടർന്ന് 9.30ന് കൂടൽമാണിക്യം കിഴക്കേ നടപ്പുരയിൽ കൊരുമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള നടക്കും.

കൊടിയേറ്റിന് മുന്നോടിയായി ഇന്നു രാവിലെ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകലശപൂജ, എതൃത്തുപൂജ, ഉച്ചപൂജ, ബ്രഹ്മകലശാഭിഷേകം എന്നിവ നടക്കും. 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ശ്രീസംഗമ ധർമ്മസമിതി അവതരിപ്പിക്കുന്ന ശ്രീരാമപഞ്ചശതി പാരായണം, തുടർന്ന് നാരായണീയ പാരായണം എന്നിവ നടക്കും. ഉത്സവനാളുകളിൽ ദിവസവും രാവിലെ 7 മണിക്കും രാത്രി 7.45നും മാതൃക്കൽ ബലിദർശനം, ശീവേലി സമയത്ത് വാതിൽ മാടത്തിൽ ബ്രാഹ്മണിപ്പാട്ട്, 11.30 മുതൽ 2.30 വരെ തെക്കേ ഊട്ടു പുരയിൽ അന്നദാനം എന്നിവ ഉണ്ടായിരിക്കും. തിങ്കളാഴ്ച്ച കൊടിപ്പുറത്തു വിളക്കു മുതൽ മതിൽ കെട്ടിനകത്തുള്ള സംഗമം വേദിയിലും, മതിൽ കെട്ടിനു പുറത്ത് തെക്കേനടയിൽ കുളത്തിന് എതിർവശത്ത് തയ്യാറാക്കിയ സ്പെഷ്യൽ പന്തലിലും കലാപരിപാടികൾ ആരംഭിക്കും.

See also  അതിരപ്പിള്ളിയിലും ചാലക്കുടിയിലും അതിതീവ്ര മഴ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article