പ്രചരണത്തിന് ആളില്ല: രോഷം പൂണ്ട് സുരേഷ് ഗോപി

Written by Taniniram1

Published on:

തൃശ്ശൂർ: ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകൾ കുറഞ്ഞതും വോട്ടർ പട്ടികയിൽ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. നിങ്ങൾ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കിൽ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നമ്മൾ ഒരു യുദ്ധത്തിന് അല്ല ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്നും നിങ്ങൾ സഹായിച്ചില്ലെങ്കിൽ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവർത്തകരോട് പറയുന്നുണ്ട്. ബി എൽ ഒ മാരോടാണ് രോഷത്താൽ സുരേഷ് ഗോപി പറഞ്ഞത്.

See also  ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ നാലുദിവസം മഴ

Leave a Comment