വാണിയംപാറ : പാണഞ്ചേരി പഞ്ചായത്തിലെ വാണിയംപാറയിൽ നടന്ന അക്ഷയ ബിഗ് ക്യാമ്പയിനിൽ 110 ആദിവാസി കുടുംബങ്ങൾക്ക് റേഷൻകാർഡുകൾ ലഭിച്ചു. 301 പേർക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും 35 പുതിയ ആധാർ കാർഡുകളുൾപ്പെടെ 371 പേർക്ക് ആധാർ സേവനങ്ങളും അനുവദിച്ചു. പാണഞ്ചേരി, പഴയന്നൂർ, ചേലക്കര ഗ്രാമപഞ്ചായത്തുകളിലെ 20 ആദിവാസി ഊരുകളിൽ നിന്നായി 600 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ 48 പേർക്ക് ജനനസർട്ടിഫിക്കറ്റും 31 പേർക്ക് ബാങ്ക് അക്കൗണ്ടും 37 പേർക്ക് ആരോഗ്യ ഇൻഷൂറൻസും ലഭിച്ചു.
പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ആധികാരിക രേഖകൾ ഡിജിറ്റലൈസ് ചെയ്തു നൽകുന്നതിനുള്ള ക്യാമ്പയിനാണ് അക്ഷയ ബിഗ് ക്യാമ്പയിൻ. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജിലോക്കർ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടവും, ഐ.ടി മിഷനും പട്ടികവർഗ്ഗ വികസന വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തുമായി ചെയ്തു നൽകുന്നതിനുള്ള ക്യാമ്പയിനാണ് അക്ഷയ ബിഗ് ക്യാമ്പയിൻ. ജില്ലാ ഭരണകൂടവും, ഐ.ടി മിഷനും പട്ടികവർഗ്ഗ വികസന വകുപ്പും പാണഞ്ചേരി ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പയിൻ നടത്തിയത്. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ, ശാസ്താംപൂവ്വം, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ നേരത്തെ ക്യാമ്പയിനുകൾ നടത്തിയിരുന്നു. ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് കെ.എൻ മൃദുല, ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് ജൂനിയർ സൂപ്രണ്ട് എസ്.അരുൺ, ട്രൈബൽ എക്സ്‌റ്റെൻഷൻ ഓഫീസർ സവിത പി.ജോയ്, ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ലിജോഷ് ജോൺ, പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, സെക്രട്ടറി പി.ആർ ജോൺ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.