Friday, October 24, 2025

“എന്റെ ബൂത്ത് എന്റെ അഭിമാനം” യു ഡി എഫ് നേതാക്കൾ ഞായറാഴ്ച്‌ച സ്വന്തം ബൂത്തുകളിലേക്ക്

Must read

ഇരിങ്ങാലക്കുട : “എൻ്റെ ബൂത്ത് എന്റെ അഭിമാനം” എന്ന സന്ദേശവുമായി യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നിയോജക മണ്ഡലത്തിലെ മുഴുവൻ യു ഡി എഫ് നേതാക്കളും ഞായറാഴ്ച്ച സ്വന്തം ബൂത്തുകളിൽ ഭവന സന്ദർശനം നടത്തും. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നഗരസഭയിലെ 86-ാം നമ്പർ ബൂത്തിലും, കെ പി സി സി നിർവ്വാഹക സമിതിയംഗം എം പി ജാക്‌സൺ 88-ാം നമ്പർ ബൂത്തിലും ഭവന സന്ദർശനത്തിന് നേതൃത്വം നൽകും.

ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, ഘടകകക്ഷി നേതാക്കളായ കെ എ റിയാസുദ്ദീൻ, പി ബി മനോജ്, ദാമോദരൻ, റോക്കി ആളൂക്കാരൻ, സാം തോംസൺ എന്നിവരും സ്വന്തം ബൂത്തുകളിൽ ഭവന സന്ദർശനത്തിന് നേതൃത്വം നൽകും. നിയോജക മണ്ഡലത്തിലെ 181 ബൂത്തുകളിലും അന്നേ ദിവസം മുതിർന്ന നേതാക്കൾ സ്വന്തം ബൂത്തുകളിൽ ഭവന സന്ദർശനത്തിനിറങ്ങും.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article