Thursday, May 29, 2025

മുരിയാട് പഞ്ചായത്തിന്റെ 100 ദിന പരിപാടി : മുട്ട കോഴികളെ വിതരണം ചെയ്തു

Must read

- Advertisement -

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് നടപ്പിലാക്കുന്ന 100 ദിന കർമ്മ പരിപാടിയിൽ മുട്ട കോഴി വിതരണം നടത്തി. 2,60,000 രൂപ ചെലവഴിച്ച് ഏകദേശം 200 ഗുണഭോക്താക്കൾക്ക് 10 മുട്ട കോഴികളെ വീതമാണ് വിതരണം ചെയ്തത്.

മുരിയാട് വെറ്റിനറി ആശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി മുട്ട കോഴി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യസമിതി ചെയർ പേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എ എസ് സുനിൽ കുമാർ, മണി സജയൻ, നിജി വത്സൻ, മെഡിക്കൽ ഓഫീസർ ഡോ ടിറ്റ്സൻ പിൻഹീറോ, വി എം ബിന്ദു, വി എം സീന, സോവ്ജിത്ത്, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

See also  വയനാട് ദുരന്ത ദുരന്തഭൂമിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article