തൃശൂർ : മുണ്ടത്തിക്കോട് സ്നേഹക്കൂടാരം കലാ – കായിക – സാംസ്‌കാരിക വേദി യുടെ ദശദിന ശില്പശാലക്ക് മുണ്ടത്തിക്കോട് ഡി വി എൽ പി സ്കൂളിൽ തുടക്കമായി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ അഡ്വ എ എം സിമ്മി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധി പന്തക്കൽ അധ്യക്ഷത വഹിച്ചു. ചിന്ത് പാട്ട് കലാകാരി ഹൃദ്യ ഷലിൻ മുഖ്യാതിഥിയായി. പാതിരിക്കോട്ടുകാവ് ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത്, നൗഷാദ് അമ്പലപുരം, ഇ സുമതിക്കുട്ടി, എ സുരേന്ദ്രൻ, കെ ചന്ദ്രദാസ്, രാമൻകുട്ടി കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു. നാടക കലാകാരൻ ഷാജി മാരാത്ത്, വെടിക്കെട്ട് അമരക്കാരൻ പി എം സതീഷ്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹൃദ്യ അവതരിപ്പിച്ച ചിന്ത് പാട്ട് ഹർഷാരവത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. വിനീത് സുജിത്ത് സ്വാഗതവും രജിത സുരേഷ് നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ക്ലാസ്സ്, പഠനയാത്ര, കുതിരയോടൊപ്പം, ഡോക്ടർ മാരുടെ നിർദ്ദേശങ്ങൾ, ചിത്ര രചന, കൈയെഴുത്ത്, സൂമ്പ ഡാൻസ്, ഫയർ & സേഫ്റ്റി എന്നിവ ശില്പശാലയിൽ ഉണ്ടാകും. എല്ലാ ദിവസവും യോഗയും, നീന്തൽ പരിശീലനവും ഉണ്ടാകും.