Friday, April 4, 2025

സുരക്ഷയ്ക്ക് പൂരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ

Must read

- Advertisement -

തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന് (THRISSUR POOAM)രണ്ടു നാൾ ബാക്കിനിൽക്കെ പുരനഗരിയിൽ മിനി കൺട്രോൾ റൂമുകൾ(CONTROL ROOM) തുറക്കുന്നു. പൂരത്തിന് തേക്കിൻ കാടിന് ചുറ്റും ജനങ്ങൾ തിങ്ങി കൂടും. പൊതുജനത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയാണ് പൊലീസ് മിനി കൺ ട്രോൾ റൂമുകൾ തുറക്കുന്നത്. തെക്കേ ഗോപുരനടയ്ക്കു മുന്നിലെ വലിയ കൺട്രോൾ റൂമിനു പുറമെ നടുവിലാൽ ജംക്‌ഷൻ, ബിനി ജംക്ഷൻ, ആലുക്കാസ് ജ്വല്ലറിക്കു സമീപം, ജയ ബേക്കറി ജംക്ഷൻ എന്നിവിടങ്ങളിലാണു മിനി കൺട്രോൾ റൂമുകൾ ഒരുങ്ങുന്നത്. ഒരു എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മിനി കൺട്രോൾ റൂമിൻ്റെ മേൽനോട്ടം നിർവഹിക്കും. പൂരം കൺട്രോൾറൂമുമായുള്ള ആശയവിനിമയം എളുപ്പമാക്കാനും ഇതിലൂടെ സാധിക്കും.

See also  ദിശ ബോർഡിൽ 'മാള'യുടെ പേരില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article