ലോക്സഭാ തെരഞ്ഞെടുപ്പ്; പരിശീലനകേന്ദ്രങ്ങളിലെ പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ 23 വരെ തുടരും

Written by Taniniram1

Published on:

തൃശ്ശൂര്‍ : ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ഏപ്രില്‍ 23 വരെ തുടരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സ്വന്തം പാര്‍ലമെന്ററി മണ്ഡലത്തിന്റെ പുറത്ത് പോളിങ് ഡ്യൂട്ടി ലഭിച്ച ഫോം 12 ല്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്കാണ് വോട്ട്ചെയ്യാന്‍ അവസരം.

തപാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍

നിയമസഭാ മണ്ഡലം, പാര്‍ലമെന്റ് മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം:

ചേലക്കര – ആലത്തൂര്‍ – ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുത്തുരുത്തി

കുന്നംകുളം – ആലത്തൂര്‍ – ഗുഡ് ഷെപ്പേര്‍ഡ് സി എം ഐ സ്‌കൂള്‍ കുന്നംകുളം

ഗുരുവായൂര്‍ – തൃശൂര്‍ – എം ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ചാവക്കാട്

മണലൂര്‍ – തൃശൂര്‍ – ടൗണ്‍ഹാള്‍ ഗുരുവായൂര്‍

വടക്കാഞ്ചേരി – ആലത്തൂര്‍ – തൃശൂര്‍ ടൗണ്‍ ഹാള്‍

ഒല്ലൂര്‍ – തൃശൂര്‍ – സെന്റ് മേരീസ് കോളേജ് തൃശ്ശൂര്‍

തൃശൂര്‍- തൃശൂര്‍ – ഗവ. എഞ്ചിനീയറിങ് കോളേജ് തൃശ്ശൂര്‍

നാട്ടിക – തൃശൂര്‍ – സെന്റ് തോമസ് കോളജ് തൃശ്ശൂര്‍

ഇരിഞ്ഞാലക്കുട – തൃശൂര്‍ – ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട

പുതുക്കാട് – തൃശൂര്‍ – സെന്റ് ജോസഫ് കോളജ് ഇരിഞ്ഞാലക്കുട

കൈപ്പമംഗലം – ചാലക്കുടി – എംഇഎസ് അസ്മാബി കോളജ് പി. വെമ്പല്ലൂര്‍ കൊടുങ്ങല്ലൂര്‍

ചാലക്കുടി – ചാലക്കുടി – സേക്രഡ് ഹാര്‍ട്ട് കോളജ് ചാലക്കുടി

കൊടുങ്ങല്ലൂര്‍ – ചാലക്കുടി – കെ കെ ടി എം ഗവ. കോളജ് കൊടുങ്ങല്ലൂര്‍

ലോക്സഭാ പൊതുതിരഞ്ഞെടുപ്പ്; തുടര്‍ പരിശീലനം ഏപ്രില്‍ 22, 23 തീയതികളില്‍

ലോക്സഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ക്കും ഏപ്രില്‍ 22, 23 തീയതികളിലായി തുടര്‍ പരിശീലനം സംഘടിപ്പിക്കും. പോളിങ് ഉദ്യോഗസ്ഥരുടെ സംശയ ദുരീകരണത്തിലും പൊതുവായി കണ്ടുവരുന്ന തെറ്റുകള്‍ ഒഴിവാക്കുന്നതിനുമാണ് തുടര്‍ പരിശീലനം നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

See also  ദേശീയപാത ദുരന്തപാതയാകുന്നു

Leave a Comment