തൃശൂർ തൃശ്ശൂർ നഗരം വീണ്ടും ഒരു സാഹിത്യ ചർച്ചയ്ക്ക് വേദിയാവുന്നു. തൃശൂർ ലിറ്റററി ഫോറം സംഘടിപ്പിക്കുന്ന Stop Press -Edition 3 യിൽ ‘Reclaiming the Republic’. ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരിൽ ഒരാളും മികച്ച വാഗ്മിയുമായ പ്രശാന്ത് ഭൂഷൻ നയിക്കുന്ന പ്രഭാഷണ പരിപാടി 9 ന് വൈകിട്ട് നാലിന് സാഹിത്യ അക്കാദമിയിലെ വേദിയിൽ നടക്കും. ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന തൃശൂർ ലിറ്റററി ഫോറത്തിന്റെ ഏക പരിപാടി.15 തുടർ പരിപാടികളിൽ ഇതൊന്നു മാത്രമാണ് രാഷ്ട്രീയ വിഷയങ്ങളിൽ (കക്ഷി രാഷ്ട്രീയമല്ല)നമ്മുടെ അഭിപ്രായത്തെ തുറന്നുകാട്ടുന്ന വേദി. പ്രശാന്ത് ഭൂഷൻ കൂടാതെ ഡോ എം പി മത്തായി, രേഖാ മേനോൻ, ജേക്കബ് വടക്കൻചേരി, മാധ്യമ പ്രവർത്തകൻ മോഹൻദാസ് പാറപ്പുറത്ത് എന്നിവരും അവരുടെ വാദങ്ങൾ അവതരിപ്പിക്കും. തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ മോഡറേറ്റർ ആയിരിക്കും.
Related News