- Advertisement -
തൃശൂര്‍ : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ ഇന്ന് രാവിലെ കളക്ടറേറ്റില്‍ എത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് വി എസ് സുനില്‍കുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയില്‍നിന്നും ജാഥയായിട്ടാണ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും കളക്ടറേറ്റില്‍ എത്തിച്ചേര്‍ന്നത്. മന്ത്രി കെ. രാജന്‍, മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, എം.കെ. കണ്ണന്‍ എന്നിവര്‍ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.