- Advertisement -
പട്ടിക്കാട്: അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനായി എന്നും ഒപ്പം നിന്നിട്ടുള്ള പാർട്ടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ ആദിവാസി ഊരുകളിൽ സന്ദർശനം നടത്തി. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ ആദിവാസി ഊരുകളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഒളകര ആദിവാസി ഊരിലെ എംബിബിഎസ് വിദ്യാർത്ഥികളായ അഞ്ജു, ആതിര എന്നിവരെ ആദരിച്ചു. തുടർന്ന് മണിയൻകിണർ, താമരവെള്ളച്ചാൽ പട്ടികവർഗ്ഗ കോളനി, താമരവെള്ളച്ചാൽ പട്ടികജാതി കോളനി, പയ്യനം, ഞാറക്കുറ ഗിരിജൻ കോളനി, വല്ലൂർ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. മന്ത്രി കെ രാജൻ, പി.പി രവീന്ദ്രൻ, കെ.വി അനിത തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.