Sunday, April 6, 2025

കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങി

Must read

- Advertisement -

കൊടകര :നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.വി.രഘുനാഥ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ദിലീപ് (DILEEP)മുഖ്യാതിഥിയായി. ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കൽ ത്രിവിക്രമൻ നമ്പൂതിരി, പുനരുദ്ധാരണ സമിതി ചെയർമാൻ കെ.രാമൻ, ജനറൽ കൺവീനർ എ.ഉണ്ണികൃഷ്ണൻ, രക്ഷാധികാരി പരമേശ്വരൻ നമ്പൂതിരി, സെക്രട്ടറി ഒ.കെ.ശിവരാജൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പുനരുദ്ധാരണ ഫണ്ടിലേക്ക് നൽകിയ ചെക്ക് ദിലീപ് ഏറ്റുവാങ്ങി. ശ്രീകോവിൽ, കീഴ്ക്കാവ്, തിരുമുറ്റം, പ്രദക്ഷിണവഴി എന്നിവയാണ് പുനരുദ്ധാരണം നടത്തുന്നത്.

See also  സ്പീഡ്പോസ്റ്റിൽ വന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article