കടങ്ങോട് : അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണെന്നും 2025 നവംബറിൽ സർവേ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ വിശപ്പില്ലാത്ത ഏക സംസ്ഥാനം കേരളമാകുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കടങ്ങോട് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ 29 വീടുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യം വർധിക്കുന്ന രാജ്യത്താണ് ദാരിദ്ര്യം എങ്ങനെ കുറയ്ക്കാമെന്ന് കേരളം കാണിച്ചുതരുന്നത്. വികസനവും ക്ഷേമവും തടയണമെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ വിഹിതം തടയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടങ്ങോട് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ 29 വീടുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എ.സി. മൊയ്തീൻ എം.എൽ.എ. അധ്യക്ഷനായി. ജലീൽ ആദൂർ, മീനാ സാജൻ, കെ.കെ. മണി, പി.എസ്. പുരുഷോത്തമൻ, രമണി രാജൻ, ടി.പി. ലോറൻസ്, ബീനാ രമേഷ്, സെക്രട്ടറി കെ. മായാദേവി എന്നിവർ പങ്കെടുത്തു.
കേരളം അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമാകും-മന്ത്രി കെ.രാധാകൃഷ്ണൻ

- Advertisement -