കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസ്സോസിയേഷൻ(Kerala State Service Pensioners Association)കൊടുങ്ങല്ലൂർ എറിയാട് എസ്. എൻ. പുരം മണ്ഡലങ്ങളും കൊടുങ്ങല്ലൂർ താലൂക്ക് പെൻഷനേഴ്‌സ് സഹകരണ സംഘവും ചേർന്ന് കൊടുങ്ങല്ലൂർ(Kodungalloor) സബ് ട്രഷറിയിൽ ഇരിപ്പിട സൗകര്യം ഒരുക്കി. അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. എം. കുഞ്ഞുമൊയ്‌ദീൻ, ട്രഷറി ഓഫീസർ ആശമോൾക്ക് ഔദ്യോഗികമായി കാമാറ്റം നടത്തി. അസ്സോസിയേഷൻ സംസ്ഥാന ജില്ലാ നേതാക്കളായ പ്രൊഫ. കെ. എ. സിറാജ്, വി. സി. കാർത്തികേയൻ, പി. എൻ. മോഹനൻ, പി. എ. മുഹമ്മത് സഗീർ, സി. എച്ച്. രാജേന്ദ്ര പ്രസാദ് കൈപ്പമംഗലം ബ്ലോക്ക് പ്രസിഡണ്ട് പി. എ. സെയ്ത് മുഹമ്മത്, കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടറി മധു നല്ലേടത്ത്, പെൻഷനേഴ്‌സ് സൊസൈറ്റി സെക്രട്ടറി വീണ റോമു, അഡ്വ. കെ. എം. ബഷീർ, ജിനാരാജൻ കെ. എസ്., പി. കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.
ഇരിപ്പിട സൗകര്യം ഏർപ്പെടുത്തി കൊടുങ്ങല്ലൂർ സബ് ട്രഷറിയിൽ പെൻഷനേഴ്‌സ് അസ്സോസിയേഷൻ

- Advertisement -