- Advertisement -
ഇരിങ്ങാലക്കുട : മണിപ്പൂർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കൃത്യമായ ഒരു പാഠം നൽകുന്നുണ്ടെങ്കിൽ അത് കേരളത്തിനാണെന്ന് ജോൺ ബ്രിട്ടാസ് എം പി. കാരണം മണിപ്പൂരിൽ പ്രധാനപ്പെട്ട മൂന്നു വംശങ്ങളുള്ളതു പോലെ കേരളത്തിലും പ്രധാനമായി മൂന്നു മത വിഭാഗങ്ങളാണുള്ളത്. “മറക്കരുത് മണിപ്പൂർ” എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂർ സംഭവം നടക്കുമ്പോൾ കേന്ദ്രസർക്കാർ മണിപ്പൂരിനെ അവഗണിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. മനുഷ്യർ പച്ചയോടെ കത്തിയമരുമ്പോൾ പ്രധാനമന്ത്രി മോദി മണിപ്പൂർ സംഭവത്തിൽ എടുത്ത നിലപാട് ഇന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.