Thursday, April 10, 2025

കഥകളിയിലെ ഇതിഹാസപുരുഷൻ കലാമണ്ഡലം കൃഷ്‌ണൻകുട്ടിപ്പൊതുവാൾ അനുസ്മരണം സംഘടിപ്പിച്ചു

Must read

- Advertisement -

ഇരിങ്ങാലക്കുട : തൗര്യത്രിക കലയായ കഥകളിയിലെ ഇതിഹാസ പുരുഷനും, ബഹുമുഖ പ്രതിഭയുമായ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ ജന്മശതാബ്‌ദി കേരളമൊട്ടാകെ ആഘോഷിച്ചുവരുന്ന അവസരത്തിൽ ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “കലാമണ്ഡലം കൃഷ്ണ‌ൻകുട്ടി പൊതുവാൾ അനുസ്‌മരണം” നടത്തി. ഡോ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലിയാഘോഷ പരമ്പരയായ “സുവർണ്ണ”ത്തിന്റെ ഭാഗമായാണ് ശാന്തിനികേതൻ പബ്ലിക് സ്‌കൂളിൽ അനുസ്‌മരണം നടത്തിയത്. കൃഷ്ണൻകുട്ടിപൊതുവാളാശാന്റെ മക്കൾ തിരിതെളിയിച്ച് അനുസ്‌മരണ പരിപാടികൾക്ക് ആരംഭം കുറിച്ചു. തുടർന്ന്, “പൊതുവാളാശാന്റെ കലാമണ്ഡലകാലം” എന്ന വിഷയത്തെ അധികരിച്ച് പ്രശസ്‌ത കലാനിരൂപകൻ വി കലാധരനും, “പൊതുവാളാശാന്റെ കഥകളിദർശനം രചനകളിലൂടെ” എന്ന വിഷത്തെ അടിസ്ഥാനമാക്കി ഡോ എൻ പി വിജയകൃഷ്ണനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

“പൊതുവാളാശാൻ്റെ കളരിയും അരങ്ങും” എന്ന വിഷയത്തെക്കുറിച്ച് കഥകളി നിരൂപകനും, കലാമണ്ഡലം പ്രവർത്തക സമിതി അംഗവും, ഡീനുമായ കെ ബി രാജ് ആനന്ദ് സോദാഹരണപ്രഭാഷണം നടത്തി. അരങ്ങത്ത് കലാമണ്ഡലം വേണു മോഹനനും (ചെണ്ട), കലാമണ്ഡലം ശ്രീജിത്തും (മദ്ദളം), വിദ്യാർത്ഥി ശ്രീരാഗും (താളം) മേളസഹായമൊരുക്കി. ക്ഷമാരാജ അരങ്ങിൽ ചൊല്ലിയാടി. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച “ഭീഷ്‌മപ്രതിജ്ഞ” കഥകളിയും അരങ്ങേറി. കലാമണ്ഡലം പ്രദീപ് കുമാർ ശന്തനുവായും, വെള്ളിനേഴി ഹരിദാസൻ സത്യവതിയായും, കലാമണ്ഡലം നീരജ് ദാശരാജനായും, കലാമണ്ഡലം ആദിത്യൻ
ഗംഗാദത്തനായും വേഷമിട്ടു. പാലനാട് ദിവാകരൻ, പനയൂർ നാരായണൻ എന്നിവർ പാട്ടിലും, കലാമണ്ഡലം നന്ദകുമാർ ചെണ്ടയിലും, കലാമണ്ഡലം ശ്രീജിത്ത് മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാമണ്ഡലം ശ്രീജിത്ത് ചുട്ടി കുത്തി. ഇരിങ്ങാലക്കുട ശ്രീപാർവ്വതി കലാകേന്ദ്രം ചമയമൊരുക്കി. കലാമണ്ഡലം മനേഷ്, കലാമണ്ഡലം അനൂപ്, സജയൻ എന്നിവർ അണിയറ സഹായികളായി.

See also  എംപുരാന്റെ ഷൂട്ടിങ്ങിനിടെയാണ് പീഡന വിവരം അറിഞ്ഞത്; അന്നുതന്നെ അസി. ഡയറക്ടറെ പുറത്താക്കി : പൃഥ്വിരാജ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article