കരുവന്നൂർ : കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

Written by Taniniram1

Published on:

കരുവന്നൂർ(KARUVANNUR) : നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ (KARUVANNUR)സഹകരണ ബാങ്കിൽ നിന്നും പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കിട്ടാനുള്ള വഴിയൊരുങ്ങുന്നു. കേസിൽ പ്രതികളിൽനിന്നു കണ്ടുെകട്ടിയ തുക നിക്ഷേപകർക്കു കൈമാറാമെന്ന് ഇ.ഡി. 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്നും ഇ.ഡി(ED) കോടതിയെ അറിയിച്ചു. നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് പിഎംഎൽഎ കോടതിയിൽ ഇ.ഡി നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഇ.ഡി പിഎംഎൽഎ കോടതിയിൽ സമർപ്പിച്ചു. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്നും കോടതിയെ ഇ.ഡി അറിയിച്ചു. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. 54 പ്രതികളിൽ നിന്നായി 108 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇ.ഡി വ്യക്തമാക്കി.

See also  കെ.മുരളീധരന്‍റേത് മാന്യമായ ഒരു തോൽവിയല്ല, വേദനയുണ്ട്; പദ്മജ വേണുഗോപാല്‍

Leave a Comment