ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി.
കിഴുത്താണി ആർ എം എൽ പി സ്കൂളിൽ നടന്ന യോഗം കെ പി സി സി മെമ്പർ എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്റ് ബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ മണ്ഡലം പ്രസിഡന്റ് ശ്രീധരൻ പൊഴേക്കടവിൽ അനുസ്മരണം ജില്ലാ കോൺഗ്രസ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി നിർവഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽകുമാർ, ഡി സി സി സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഷാറ്റോ കുര്യൻ, നേതാക്കളായ സോമൻ ചിറ്റേത്ത്, രാജലക്ഷ്മി കുറുമാത്ത്, ടി വി ചാർളി, തങ്കപ്പൻ പാറയിൽ, അഡ്വ ശശികുമാർ ഇടപ്പുഴ, സുബീഷ് കാക്കനാടൻ എന്നിവർ പ്രസംഗിച്ചു. ഭൂപണയ ബാങ്ക് പ്രസിഡന്റ്റ് തിലകൻ പൊയ്യാറ, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോമോൻ വലിയവീട്ടിൽ, വൈസ് പ്രസിഡന്റ് പ്രമീള അശോകൻ, ഡയറക്ടർ മുഹമ്മദ് ഇക്ബാൽ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിനീത, പുതിയതായി തിരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്റുമാർ, കലോത്സവ വിജയികൾ എന്നിവരെ ആദരിച്ചു. പി എസ് മണികണ്‌ഠൻ, വി ഡി സൈമൺ, വേണു കുട്ടശാം വീട്ടിൽ എന്നിവർ നേതൃത്വം നൽകി.
കാറളത്ത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ

- Advertisement -
- Advertisement -