കെ. രാധാകൃഷ്ണൻ്റെ പര്യടനം ദേവാലയങ്ങൾ സന്ദർശിച്ച്

Written by Taniniram1

Published on:

എരുമപ്പെട്ടി: ആലത്തൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്നർ എരുമപ്പെട്ടി പഞ്ചായത്തിൽ പര്യടനം ആരംഭിച്ചു. എരുമപ്പെട്ടിയിലെത്തിയ സ്ഥാനാർത്ഥിയെ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ടി ദേവസി, ഏരിയ കമ്മിറ്റിയംഗം കെ എം അഷറഫ്, കുഞ്ഞുമോൻ കരിയന്നൂർ, പിടി ജോസഫ് ,കെ.സി ഫ്രാൻസിസ് , കെ കെ യോഗേഷ്,.എം കെ മണികണ്ഠൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവാലയങ്ങൾ സന്ദർശിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. കരിയന്നൂർ കുഞ്ഞിപ്പാപ്പ ജാറം പള്ളിയിൽ സന്ദർശനം നടത്തി. ഖത്തീഫ് മുഹമ്മദ് ഷെരീഫ് സുഹരി നെൻമാറ, കെ എം മുഹമ്മദ്കുട്ടി , എം പി സിദിഖ് എന്നിവർ സ്വീകരിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാൽ, ഡോ.കെ.ഡി ബാഹുലേയൻ, എം എൻ സത്യൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് കെ രാധാകൃഷ്ണന് കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം സെന്ററിൽ സ്വീകരണം നൽകി. പന്നിത്തടം തെരത്തെടുപ്പ് കമ്മിറ്റി ഓഫീസ് കുന്നംകുളം അസംബ്ലി മണ്ഡലം സെക്രട്ടറി എം.എൻ സത്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എം നൗഷാദ് ഫ്രാൻസിസ് കൊള്ളന്നൂർ ടി.പി ജോസഫ്, ഇ.എസ് മുരളി, സബീൽ തങ്ങൾ, ഷംസുദീൻ കാരേങ്കിൽ തുടങ്ങിയവർ പങ്കെടുത്തു.

See also  സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചു

Leave a Comment