ഇരിങ്ങാലക്കുട : ദേശീയതലത്തിൽ മാധ്യമ രംഗം ഭരണാധികാരികൾ പ്രത്യക്ഷമായും പരോക്ഷമായും സാമ്പത്തികമായി സ്വാധീനം ചെലുത്തി കീഴ്പെടുത്തി കൊണ്ടിരിക്കുമ്പോൾ, മാധ്യമപ്രവർത്തനം എന്നുള്ളത് മറ്റൊരു അവസാനിക്കാത്ത സ്വാതന്ത്ര്യസമരമാണ് എന്ന് അടയാളപ്പെടുത്തിയ ആളാണ് കെ ശ്രീധരൻ എന്നു മാധ്യമപ്രവർത്തകൻ ഡേവിസ് കണ്ണനായ്ക്കൾ അഭിപ്രായപ്പെട്ടു. പ്രശസ്ത മാധ്യമപ്രവർത്തകൻ പി ശ്രീധരന്റെ 13-ാം ചരമവാർഷികത്തിൽ കലാസദനം പൊഞ്ഞനം കാട്ടൂർ ക്ഷേത്രമൈതാനിയിൽ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി കെ ഹസ്സൻകോയ സ്മാരക പ്രഭാഷണം നടത്തി. മുഹമ്മദ് ഇബ്രാഹിം, ലിഷോയ് പൊഞ്ഞനം എന്നിവർ സംസാരിച്ചു. കലാസദനത്തിന്റെ പതിനാലാം വാർഷികത്തോടനുബന്ധിച്ച് മേയ് മാസത്തിൽ നടത്തുന്ന ഗ്രാമോത്സവത്തിൻ്റെ സംഘാടനത്തിന് വേണ്ടി 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
Related News