ഇലക്ടർ ബോണ്ടിലെ പണം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ വിലയ്ക്കെടുക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രം : മന്ത്രി ഡോ .ആർ ബിന്ദു

Written by Taniniram1

Published on:

തൃശ്ശൂർ : ഇലക്ടർ ബോണ്ട് (ELECTOR BOND) വഴി സ്വരൂപിച്ച പണം കൊണ്ട് ഇന്ത്യയിലെ ജനാധിപത്യത്തെ വിലയ്ക്കെടുക്കാമെന്നത് ബിജെപിയുടെ(BJP) വ്യാമോഹം മാത്രമാണെന്ന് മന്ത്രിഡോ :ആർ ബിന്ദു (R.BINDHU)അഭിപ്രായപ്പെട്ടു. എൽഡിഎഫ് ലോകസഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തൃശ്ശൂർ ചെമ്പോട്ടിൽ ലൈനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യൻ ജനാധിപത്യത്തെ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞുകൊണ്ട് ത്രേതായുഗത്തിലേക്ക് നാടിനെ കൈപിടിച്ചുകൊണ്ട്പോ കാനാണ്പ്രധാനമന്ത്രിയുടെ ശ്രമം. രാംലല്ലയെ അയോധ്യയിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ മോഡിക്ക് ബദലായി കേരളം ഉയർത്തിപ്പിടിക്കുന്നത് പഞ്ചമിയെ അക്ഷരം പഠിക്കുന്നതിനെ വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന അയ്യങ്കാളിയെയാണ്. ആ നവോത്ഥാന പാതയിലാണ് നാം സഞ്ചരിക്കുന്നത്.

കേരളത്തിനു മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കേറ്റ കനത്ത പ്രകരമാണ് സുപ്രീംകോടതിയുടെ ഉത്തരവെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് എം കെ കണ്ണൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോൺ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ. എംഎൽഎമാരായ പി ബാലചന്ദ്രൻ. കെ കെ രാമചന്ദ്രൻ. എൽഡിഎഫ് ഘടകകക്ഷി നേതാക്കളായ പി കെ രാജൻ. മോളി ഫ്രാൻസിസ്. സി ആര്‍ വത്സൻ. സെബാസ്റ്റ്യൻ ചുണ്ടൽ. ഗോപിനാഥ് തെറ്റാട്ട്. എം കെ തങ്കപ്പൻ. ഫ്രഡി കെ താഴത്ത്. ജയ്സൺ മാണി. ദിപിൻ തെക്കേപ്പുറം. സൈദ് ഷാബിൽ ഹൈദ്രോസ് തങ്ങൾ. രാഘവൻ മുളങ്ങാടൻ. ഷൈജു ബഷീർ. പോൾ എം ചാക്കോ. ടി ആർ രമേഷ് കുമാർ. ഷീല വിജയകുമാർ. സോലെസ് സ്ഥാപക ഷീബ അമീർ. എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി മുൻ റവന്യൂ വകുപ്പ് മന്ത്രി കെ പി രാജേന്ദ്രൻ സ്വാഗതവും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് നന്ദിയും പറഞ്ഞു.

Related News

Related News

Leave a Comment