വടക്കാഞ്ചേരിയിൽ ഇനി കരിയിലകളും പുകയില്ല

Written by Taniniram1

Published on:

സർവ്വശുദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിലെ കരിയിലകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഇല കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു.
പൊതുസ്ഥലങ്ങൾ സർക്കാർ ഓഫീസ് പരിസരങ്ങൾ തുടങ്ങിയ ഇടങ്ങൾ വൃത്തിയാക്കുമ്പോൾ വരുന്ന കരിയിലകൾ സംസ്കരിക്കുന്നതിനാണ് വടക്കാഞ്ചേരി നഗരസഭ(Wadakkanchery Muncipality) ഇല കമ്പോസ്റ്റ് യൂണിറ്റുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്.
ഇല കമ്പോസ്റ്റ് യൂണിറ്റുകൾ കൂടി പ്രാബല്യത്തിൽ വരുന്നതോടെ വടക്കാഞ്ചേരി നഗരസഭ മാലിന്യ സംസ്കരണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചെയർമാൻ അറിയിച്ചു. കരിയിലകൾ പോലും കത്തിക്കേണ്ടാത്ത സാഹചര്യം ഉണ്ടാകുമ്പോൾ പുകവിമുക്തമായ സായാഹ്നങ്ങൾ വടക്കാഞ്ചേരിക്ക് ലഭിക്കുക മാത്രമല്ല, ആഗോളതാപനത്തിന് വഴിയൊരുക്കുന്നതിൽ വടക്കാഞ്ചേരിയുടെ പങ്ക് കുറയ്ക്കുക കൂടി ചെയ്യുകയാണ് ഇതുവഴി നടപ്പിലാക്കുന്നതെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

സർവ്വശുദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി 60 ഇലക്കമ്പോസ്റ്റ് യൂണിറ്റുകളാണ് വടക്കാഞ്ചേരി നഗരസഭ പുതുതായി വിവിധ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്. എല്ലാ സർക്കാർ ഓഫീസിലെയും ശുചീകരണ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്ത് ഇല കമ്പോസ്റ്റ് എങ്ങനെ ഉപയോഗിക്കണം എന്നതിൽ പ്രത്യേക പരിശീലനം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സെക്രട്ടറി kk മനോജ് പറഞ്ഞു.

നഗരസഭ കൗൺസിലർ എ ഡി അജി ,ഡെപ്യൂട്ടി തഹസിൽദാർ കെ അജിത്ത്, ലാൻഡ് അഡീഷണൽ തഹസിൽദാർ നാരായണൻകുട്ടി,ജോയിന്റ് ആർ ടി ഓ അഫ്സൽ വടക്കാഞ്ചേരി കോടതി സൂപ്രണ്ട് സന്തോഷ് കെ എൽ .
മിനി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പ് കാര്യാലയങ്ങളിലെ പ്രധാന ജീവനക്കാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സാജു മാർട്ടിൻ നന്ദി അറിയിച്ചു.

Related News

Related News

Leave a Comment