- Advertisement -
വടക്കാഞ്ചേരി : മത സൗഹാർദത്തിൻ്റെ ഒത്തുചേരലായി ചങ്ങാതികൂട്ടത്തിൻ്റെ ഇഫ്താർ വിരുന്ന്. തൃശ്ശൂർ ആര്യംപാടം ചങ്ങാതി കുട്ടത്തിൻ്റെ അഭ്യമുഖ്യത്തിൽ നോമ്പുതുറ സംഘടിപ്പിച്ചു. സ്ക്കറിയ മാഷ് റംസാൻ സന്ദേശം നൽകി. വർഗ്ഗത്തിന്റെയും മതത്തിന്റെയും സ്പർദ്ദകൾ ഇന്നും നിലനിൽക്കെ ഇത്തരം ഇഫ്താർ വിരുന്നുകൾ മനുഷ്യരിലെ കൂട്ടായ്മ വളർത്തുമെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പരസ്പരം അപായപ്പെടുത്താൻ മടിയില്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. മതസൗഹാർദ്ദം നിലനിർത്തി സ്നേഹ സഹവർതിത്തതോടെ ജീവിക്കാൻ നമ്മൾ തയ്യാറാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങാതികൂട്ടത്തിന് വേണ്ടി ജയന്തൻ, അസീന, ഫിലിപ്പ് ജേക്കബ്ബ് അത്താണി, പ്രിൻസൻ, പുഷ്പാകരൻ ‘ അജിത, അൻവർ, സിന്ധു കെ.എസ്, സന്തോഷ്,ഇസബെല്ലാ പ്രിൻസ്, ഫിലോമിന, രാജേശ്വരി,സുരേഷ്, എന്നിവർ നേതൃത്വം നൽകി.