Friday, April 11, 2025

വിവിധ മേഖലകളി ൽ കഴിവ് തെളിയിച്ച വനിതാ രത്നങ്ങളെ ആദരിച്ചു

Must read

- Advertisement -

കൊടുങ്ങല്ലൂർ : വിവിധ മേഖലകളിൽ കഴി വ് തെളിയിച്ച വനിതാ രത്നങ്ങളെ എസ് എൻ ഡി പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക-ശസ്ത്രരംഗം, കലാ-കായികരംഗം ,ആരോഗ്യം, നിയമം, സർക്കാർസർവീസ്, ഡ്രൈവിംഗ്, പാചകം എന്നീ മേഖല കളിൽ കഴിവും, ജീവിതവിജയവും നേടിയ വനിതാരത്നങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. യൂണിയൻ ഹാളിൽ നടന്ന ആദരിക്കൽ യോഗം കൗ ൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡൻ്റുമായ ഷീബടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.വനിതാ സം ഘം യൂണിയൻ പ്രസിഡൻ്റ്ജോളി ഡിൽഷൻ അദ്ധ്യക്ഷത വഹിച്ചു.

മിത്ര മെഡിക്കൽ സെൻ്റർ ഫിസിഷ്യൻ ഡോ:സജിത് എൻ വിജയൻ, യൂണിയൻ ചെയർമാൻ പി കെ രവീന്ദ്രൻ, കൺവീനർ പി കെ പ്രസന്നൻ, കെ എച്ച് ബിന്നിടീച്ചർ, ഷിയ വിക്രമാദിത്യൻ, ഷീജ അജിതൻ, അല്ലി പ്രദീപ്,എം. കെ.തിലകൻ തുട ങ്ങിയവർ പ്രസംഗിച്ചു.രൂപ സുലഭ, ജലജ സജീവ്, ഷാനി വിനോദ്, പ്രേമലത ബാബു, രതി ഉണ്ണികൃഷ്ണൻ, മഞ്ജു ഉണ്ണികൃഷ്ണൻ, രസ്ന ബൈജു, സരസ്വതി വേണുഗോപാൽ, എന്നിവർ നേതൃത്വം നൽകി.

See also  ജനം പൊറുതിമുട്ടി: തെരുവുനായ വാക്സിനേഷൻ ആരംഭിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article