ഗുരുവായൂരിൽ കാർ അപകടത്തിൽപ്പെട്ട് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

Written by Taniniram Desk

Published on:

ഗുരുവായൂർ: ഗുരുവായൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നവദമ്പതികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25), ശ്രാവൺ (27), സവിത(50), ദേവപ്രിയ(22) എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ താലികെട്ട് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment