Wednesday, April 2, 2025

ഗ്രാമരക്ഷക്കായി ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി 24 ന്

Must read

- Advertisement -

ഇരിങ്ങാലക്കുട : ഗ്രാമരക്ഷകനായ ആറാട്ടുപുഴ(Arattupuzha) ശാസ്‌താവിൻ്റെ ഗ്രാമബലി മാർച്ച് 24 രാത്രി 9 ന് ആരംഭിക്കും.അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് ക്ഷേത്രപാലകന് ബലിതൂവുന്നതിന് മുമ്പ് വലിയ പാണി കൊട്ടി ശാസ്താവിനെ ഗ്രാമബലിക്കായി എഴുന്നെള്ളിക്കും. ഗോപുരത്തിലും വില്ലൂന്നിതറയിലും ബലിതൂവും. തുടർന്ന് കൈതവളപ്പ്, പല്ലിശ്ശേരി കവല, തേവർ റോഡ് ജങ്ങ്ഷൻ, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടായികുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാൽ, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിലും കവലകളിലും ബലി തൂവും. പിഷാരിക്കൽ കടവിൽ നിന്നും വഞ്ചിയിൽ കൂടി പുഴ കടന്ന് പുഴക്കു അക്കരെ മുളങ്ങ് തുടങ്ങിയ ക്ഷേത്രത്തിലും മറ്റും ബലി തൂവി വഞ്ചിയിൽ തന്നെ ആറാട്ടുപുഴ ശാസ്താം കടവിൽ ഇക്കരയിലേക്ക് കടന്ന് ക്ഷേത്രത്തിൽ എത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിപ്പിക്കും. തുടർന്ന് ശാസ്താവിനെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നെള്ളിച്ചതിനുശേഷം കൊടിയിറക്കി കൊടിമരം മാറ്റി വടക്കേനടയിൽ മതിൽ കെട്ടിനോട് ചേർത്തിടും. ഇതോടെ ഈ വർഷത്തെ പൂരം ചടങ്ങുകൾ സമാപിക്കും..

See also  9-ാം ക്ലാസുകാരി ദേവതീര്‍ത്ഥ ചികിത്സയിലിരിക്കെ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article