ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു: 10 ലക്ഷം നഷ്ടം

Written by Taniniram1

Published on:

തൃശൂർ : ചേർപ്പിൽ ഫർണിച്ചർ നിർമ്മാണശാലയ്ക്ക് തീപിടിച്ച് 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പൂത്തറക്കൽ ചക്കാലക്കൽ നിതിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിചർ നിർമ്മാണശാലയാണ് കത്തി നശിച്ചത്. ഉടനെ തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നും രണ്ടു യുണിറ്റു ഫയർ എൻജിനുമായി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് പൂവതിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ റെസ്ക്യൂ ഓഫീസർ മാരായ ശ്രീഹരി, ഗുരുവായൂരപ്പൻ രാകേഷ്, ജിമോദ് സജീഷ് കൃഷ്ണ പ്രസാദ്, രമേശ്‌ സുധീഷ്, രഞ്ജിത് പാപ്പച്ചൻ ഹോം ഗാർഡ് മാരായ മുരളീധരൻ, ഷിബു എന്നിവർ അടങ്ങുന്ന സംഘം സംഭസ്ഥലത്തു എത്തി തീ അണച്ചു. പണിശാലയിലെ മര ഉരുപ്പടികളും മര തടികളും രണ്ടു മോട്ടോറുകളും പ്ലെയിനിങ് മെഷീൻ മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. ഏകദേശം 3 മണിക്കൂർ നേരത്തെ പരിശ്രമഫലമായി തീ മറ്റു സ്ഥലങ്ങളിലേക്കു പടരാതെയും രക്ഷിക്കുവാൻ കഴിഞ്ഞു. ഇലക്ട്രിക് ഷോർട്ട് സെർക്യുട്ട് ആണ് എന്നാണ് നിഗമനം.

Related News

Related News

Leave a Comment