- Advertisement -
തൃശ്ശൂർ : എല്ലാവർക്കും വീട് എന്ന സ്വപ്നം എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കി കൊണ്ടിരിക്കുകയാണെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കുറുക്കഞ്ചേരി വില്ലേജിന്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആറുമാസം കൊണ്ട് വില്ലേജിന്റെ പണി പൂർത്തിയാക്കി സ്മാർട്ട് വില്ലേജ് ഓഫീസ് ആയി മാറും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. എല്ലാവർക്കും ഭൂമി എന്ന സ്വപ്നവും പൂർത്തീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായിരുന്നു. പി ബാലചന്ദ്രൻ എംഎൽഎ, ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ തുടങ്ങിയവർ സംബന്ധിച്ചു.