തൃശൂർ(THRISSUR) : പൂരത്തിന്റെ(POORAM) തലേന്ന് വർഷത്തിൽ രണ്ടു തവണ മാത്രം തുറക്കുന്ന വടക്കുന്നാഥന്റെ തെക്കേ ഗോപുര (THEKKE GOPURA )വാതിൽ ഇത്തവണയും തുറക്കുന്നത് കൊമ്പൻ എറണാകുളം ശിവകുമാർ. പൂരം വിളംബരച്ചടങ്ങിൽ വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപു വാതിൽ തുറക്കുന്നതോടെ പൂരം തുടങ്ങുകയായി. തുറക്കുന്നത് കാണാൻ തൃശ്ശൂരിലെ ജനാവലിയും തുറക്കുന്ന നേരത്ത് ആവേശത്തിന്റെ അലയടികളും കൊണ്ട് തെക്കേഗോപുര (THEKKE GOPURA)പരിസരം ശബ്ദ മുഖരിതമാകും.
കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തുന്ന ശിവകുമാർ നാളെ രാവിലെ പതിനൊന്നോടെ തെക്കേഗോപുരനടയിലെത്തി, വാതിൽ തുറന്നു പൂരം വിളംബരം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ഉടമസ്‌ഥതയിലുള്ള എറണാകുളം ശിവകുമാർ എറണാകുളത്തപ്പൻ്റെ മാനസപുത്രനെന്ന പേരിലാണ് അറിയപ്പെടുന്നത്. മുൻ വർഷങ്ങളിലും തൃശൂർ പൂരത്തിനു വിളംബരം കുറിച്ച് തെക്കേഗോപുരനട തുറന്നതു ശിവകുമാറായിരുന്നു. പൂരത്തിന്റെ തലേ ദിവസം നെയ്തലക്കാവ് ഭഗവതി (NAITHALAKKAVU BAGAVATHY)എഴുന്നള്ളിവന്നു തെക്കേഗോപുര വാതിൽ തുറക്കുന്നതാണു ചടങ്ങ്. ഇതോടെ പൂരാഘോഷങ്ങൾക്കു തുടക്കമാകും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ മതിലിനകത്തു കൂടി തെക്കേ നടയിലെത്തുന്ന ഭഗവതി, ഗോപുര വാതിൽ തുറന്നു പുറത്തിറങ്ങും. ശിവരാത്രിക്കും പൂരത്തിന്റെ തലേന്നും മാത്രമാണു ഈ വാതിൽ തുറക്കാറുള്ളത്.
തെക്കേനട തുറക്കാൻ എറണാകുളം ശിവകുമാർ
Written by Taniniram1
Published on: