- Advertisement -
ഇരിങ്ങാലക്കുട: തൃശ്ശൂർ ലോക്സഭാ മണ്ഡലം ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി അഡ്വ വി എസ് സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടതുപക്ഷ മഹിളാ മുന്നണി വനിതാ റാലിയും പൊതുസമ്മേളനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജി മോൾ മുഖ്യ പ്രഭാഷണം നടത്തി. കവ്യ പ്രദീപ് , ലതചന്ദ്രൻ.കെ എസ്. ജയ ,കെ.ആർ വിജയ’ എന്നിവർ സംസാരിച്ചു.