തൃശൂർ : ഏറെ നാളത്തെ തെരഞ്ഞെടുപ്പ് ചൂടിന് ഇന്ന് കലാശക്കൊട്ടാവും. തൃശ്ശൂർ ത്രികോണ മത്സരത്തിൽ മാറ്റുരയ്ക്കുന്ന മൂന്നു സ്ഥാനാർത്ഥികളുടെയും പ്രചാരണം ഇന്ന് വൈകിട്ട് ആറോട തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സമാപനം കുറിക്കും. വിഎസ് സുനിൽകുമാർ അവസാന പ്രചാരണം മണലൂരിലാണ്. അവിടെ നിന്നും പാറമേക്കാവ് ക്ഷേത്ര പരിസരത്ത് എത്തി വാദ്യഘോഷങ്ങളായി ജോസ് തിയേറ്റർ പരിസരത്ത് കൊട്ടിക്കലാശം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ കൊട്ടിക്കലാശം അവസാനിക്കുന്നത് കോർപ്പറേഷൻ ഓഫീസിനു മുന്നിലെ റോഡിലാണ്. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ കൊട്ടിക്കലാശം രാഗം തീയറ്റർ പരിസരത്താണ് നടക്കുക. ഒരേസമയം മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന കൊട്ടിക്കലാശത്തിന് സാക്ഷ്യം തൃശ്ശൂരും തൃശ്ശൂർ ജനതയും ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളുടെയും അണികൾ ചേരുമ്പോൾ ഉണ്ടായേക്കാവുന്ന അസ്വാരസ്യങ്ങൾ മുന്നിൽകണ്ടാണ് കൊട്ടി കലാശത്തിന് സ്വരാജ്റൗണ്ടിൽ തന്നെ പലയിടങ്ങൾ തെരഞ്ഞെടുത്തത്. 26ന് വിധിയെഴുത്തിനു രണ്ടു നാൾ മാത്രം. തൃശ്ശൂർ ആരെ എടുക്കും എന്നുള്ളത് കാത്തിരുന്നു കാണുക തന്നെ.
Related News