തെരഞ്ഞെടുപ്പ് : ഡ്രൈ ഡെ പ്രഖ്യാപിച്ചു

Written by Taniniram1

Published on:

തൃശൂർ : ലോക് സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏപ്രിൽ 24 വൈകീട്ട് 6 മണി മുതൽ വോട്ടെടുപ്പ് തിയതിയായ ഏപ്രിൽ 26 വരെ വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെയും, (റീ പോൾ ആവശ്യമായി വന്നാൽ ആ തിയ്യതിയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന 06 മണിക്ക് 48 മണിക്കൂർ മുൻപും), വോട്ടെണ്ണൽ ദിനമായ ജൂൺ 4 നും ലഹരിവിരുദ്ധ ദിനങ്ങളായി (ഡ്രൈ ഡേ) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ച തിയതികളിലും സമയത്തും ജില്ലയിൽ, സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങളും വിൽക്കുവാനോ വിതരണം ചെയ്യുവാനോ സംഭരിക്കുവാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളിൽ പ്രവർത്തിക്കുവാൻ പാടില്ലാത്തതാണെന്നും ഉത്തരവിലുണ്ട്.

See also  കല്ലിടുക്ക് പൂളച്ചോട് റോഡ് പണി പുരോഗമിക്കുന്നു

Leave a Comment