ഇരിങ്ങാലക്കുട : നാടിന്റെ സാംസ്കാരികഖ്യാതി ഉയർത്തിക്കൊണ്ട് ഈയിടെ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ തേടിയെത്തിയ ഒട്ടേറെ കലാകാരന്മാരെയും കലാപ്രവർത്തകരെയും അനുമോദിച്ച്, ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ ഗുരുകുലത്തിൽ നടത്തിയ അനുമോദനചടങ്ങ് ഏറെ ശ്രദ്ധേയമായി.
സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, ഈ വർഷത്തെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് തുടങ്ങി ഈ വർഷം തന്നെ നിരവധി പുരസ്ക്‌കാരങ്ങൾ നേടിയ കൂടിയാട്ട കുലപതി വേണുജി, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്‌താദ് ബിസ്മില്ലാഖാൻ യുവപുരസ്‌കാരം നേടിയ കൂടിയാട്ട കലാകാരി ഡോ അപർണ്ണ നങ്ങ്യാർ, കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം രാജീവ്, കേരള കലാമണ്ഡലം അവാർഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം നാരായണൻ അക്കാദമി അവാർഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം രാജീവ്, കേരള കലാമണ്ഡലം അവാർഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം നാരായണൻ നമ്പ്യാർ, കേരള കലാമണ്ഡലത്തിന്റെ വിഎസ് ശർമ്മ എൻഡോവ്മെന്റ്
പുരസ്കാരം മോഹനിയാട്ടത്തിൽ നേടിയ കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, കേരളകലാമണ്ഡലത്തിൻ്റെ ഡോക്യുമെന്ററി
വിഭാഗത്തിൽ “നാദഭൈരവി” എന്ന കഥേതര ചലചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീജിത്ത് വെള്ളാനി,
ഡോ അനൂപ് വെള്ളാനി, കേരള കലാമണ്ഡലം മുകുന്ദരാജാ സ്‌മൃതി പുരസ്‌കാരത്തിന് അർഹനായ അനിയൻ
മംഗലശ്ശേരി എന്നീ അവാർഡ്ജേതാക്കളെയും കൂടാതെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത
ആശാ സുരേഷ്, സോപാന സംഗീതത്തിൽ യൂണിവേഴ്സൽ വേൾഡ് റെക്കോർഡിന്അർഹനായ സലീഷ് നനദുർഗ്ഗ എന്നിവരെയുമാണ് അനുമോദന ചടങ്ങിൽ ആദരിച്ചത്. കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ മുദ്രണമാണ് ഏവരേയും അനുമോദിച്ചുകൊണ്ട് നൽകിയത്. നിരവധി കലാകാരന്മാരെ വാർത്തെടുത്തിയിട്ടുള്ള വേണുജിപോലുള്ള ഒട്ടേറെ കലാകാരന്മാരെ അനുമോദിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായത് സൗഭാഗ്യമായി കരുതുന്നു എന്ന് പ്രശസ്‌ത കുച്ചിപ്പുടി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനൻ തന്റെ ആശംസാ പ്രസംഗത്തിൽ സൂചിച്ചു. പുരസ്കൃതരുടെ ഭാഗത്തുനിന്ന് വേണുജി മറുമൊഴി നൽകി.
രാജീവ് മേനോൻ സ്വാഗതവും. ക്ലബ്ബ് ഭാരവാഹിയായ ടി എൻ കൃഷ്ണദാസ് നന്ദിയും പറഞ്ഞു. അനുമോദന ചടങ്ങിനു മുന്നോടിയായി ഡോ അപർണ്ണ നങ്ങ്യാരുടെ കംസവധം നങ്ങ്യാർക്കൂത്ത് അരങ്ങേറി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണ നമ്പ്യാർ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണൻ ഇടയ്ക്കയിലും, താളത്തിൽ സരിത കൃഷ്ണകുമാറും അകമ്പടിയേകി.