- Advertisement -
തൃശ്ശൂർ : ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനുള്ള ജില്ലാതല വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 24 വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ തൃശ്ശൂർ ജില്ലാ പ്ലാനിംഗ് ഹാളിലാണ് വോട്ടർ ഫെസിലിറ്റേഷൻ സെൻ്റർ സജ്ജമാക്കിയിട്ടുള്ളത്. ഫോം 12-ൽ വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ച പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്.