എസ് ഐ 56 കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി

Written by Web Desk2

Published on:

തൃശൂര്‍ : തൃശൂര്‍ പാവറട്ടിയല്‍ എസ് ഐ 56 കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പരാതിയുമായി രംഗത്ത് വന്നത്. പാവറട്ടി സ്റ്റേഷന്‍ എസ്.ഐ ജോഷിക്കെതിരെയാണ് പരാതി. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മുരളി പരാതി നല്‍കി.

തന്റെ പല്ലടിച്ചു കൊഴിച്ചെന്ന് മുരളി പരാതിയില്‍ പറയുന്നു. പരാതിക്കടിസ്ഥാനമായ സംഭവമുണ്ടാകുന്നത് ഉത്തവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയിലാണ്.

പൊലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് മുരളി പറയുന്നത്. മുന്‍വശത്തെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടതായും മറ്റു പല്ലുകള്‍ ഇളകിയതായും പരാതിയില്‍ പറയുന്നു.

See also  വീടിനുള്ളിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Leave a Comment