തൃശൂർ : കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും ആത്മാവിഷ്കാരത്തിന്റെ വിശാലതയും വളർത്തിയെടുക്കാനുള്ള ഇടമാണ് ഇടം സാംസ്കാരിക വേദിയെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ താര അതിയേടത്ത് അഭിപ്രായപ്പെട്ടു. ദുബായ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന എരുമപ്പെട്ടി ഇടം സാംസ്കാരിക വേദിയുടെ ടീൻ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജീവിതത്തിലെ വെല്ലുവിളികളും ആവശ്യങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കഴിവുകളാണ് ജീവിത നൈപുണികളെന്നും താര അതിയേടത്ത് പറഞ്ഞു. ഇടം ജോയിന്റ് സെക്രട്ടറി സുധീഷ് പറമ്പിൽ അധ്യക്ഷനായി. സെക്രട്ടറി കെ.പി.ജയൻ, കെ.എം.സൗമ്യ, കെ.എ.ഫരീദലി, കെ.ആർ.രാധിക, ശ്രുതി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേജർ കെ.പി.ജോസഫ്, ഡോ.ബാബുരാജ്, ഷാഹുൽ പഴുന്നാന, രാജേഷ് ഹരിദാസ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കുട്ടികളിൽ ആത്മവിശ്വാസവും ദിശാ ബോധവും വളർത്തിയെടുക്കണം: താര അതിയേടത്ത്

- Advertisement -