- Advertisement -
ചാലക്കുടി: കാടുക്കുറ്റിയില്‍ സൂപ്പർമാർക്കറ്റിൽ തീപിടുത്തം. കാടുകുറ്റിയിലെ ഹയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തം. വെളുപ്പിന് അഞ്ചരയോടെയാണ് സൂപ്പർമാർക്കറ്റിൽ നിന്നും പുക ഉയരുന്നത് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും സൂപ്പർമാർക്കറ്റ് അധികൃതരെയും വിവരമറിയിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതർ പറഞ്ഞു. റാക്ക്, സീലിംഗ്, പച്ചക്കറി എന്നീ വിഭാഗങ്ങള്‍ കത്തിനശിച്ചു. പെഡസ്റ്റൽ ഫാനിൽ നിന്നും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.